കിഴക്കമ്പലം (കൊച്ചി): ഫെഡറേഷന് കപ്പ് വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്നലെ നടന്ന ഉദ്ഘാടന പോരാട്ടത്തില്‍ കരുത്തരായ പഞ്ചാബിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കേരളം കീഴടക്കിയത്. സ്കോര്‍: 25-21, 19-25, 25-19, 22-25, 15-11നായിരുന്നു കേരളത്തിന്റെ വിജയം.
മാര്‍ച്ച് 1ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം ടോം ജോസഫാണ് കളിയിലെ താരം. ശ്യാംജി കെ. തോമസാണ് കേരള നിരയില്‍ തിളങ്ങിയത്. പോയിന്റൊരുക്കുന്നതില് ശ്രദ്ധ കാട്ടിയ സീനിയര്‍ താരം ടോം ജോസഫും നായകന് ടി. അസീസും ഇടയ്ക്ക് കനത്ത സ്മാഷുകളുതിര്‍ത്ത് സ്റ്റേഡിയത്തില്‍ ഇടിമുഴക്കം തീര്‍ത്തു. ഇവരുടെ ഓരോ നീക്കങ്ങളും വന്‍ ആരവത്തോടെയാണ് ഗ്യാലറി കണ്ടത്.
പഞ്ചാബ് നിരയില്‍ ലിബറോ പൊസിഷനിലിറങ്ങിയ തിരൂര്‍ സ്വദേശി സാജന് വര്‍ഗീസും കാണികളുടെ കയ്യടി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: