ശ്രീനഗര്‍: കശ്മീരില്‍ സൈനികന് അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യചെയ്തു. ജമ്മു ഗന്തര്‍ബാല്‍ ജില്ലയിലുള്ള മാനസ്ബാല്‍ സൈനിക ക്യാമ്പിലാണ് സംഭവം. 13 ആര്‍ആര്‍ ക്യാമ്പിലെ സൈനികനാണ് ഇന്നലെ രാത്രി സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിവച്ചത്.
കൊല്ലപ്പെട്ടവരെല്ലാം 13 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ്. സഹപ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടശേഷം ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനുള്ള തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു.
ഉന്നത കരസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു.അന്വേഷ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്.കേണല്‍ എന്‍ എന്‍ ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: