വെല്ലുവിളികളെ ഞാന്‍ ഭയപ്പെടുന്നില്ല. എന്നെ ലക്ഷ്യമാക്കിയുള്ള നിന്റെ ക്രോധത്തിനോടും ഞാന്‍ പ്രതികരിക്കുന്നില്ല. നിന്റെ നിര്‍മ്മലത, എന്നോടുള്ള നിന്റെ ആത്മാര്‍ത്ഥത, താല്പര്യം, നിന്റെ പരമപവിത്രമായ പ്രേമം, ഇവയെല്ലാം തന്നെ എന്നെ അഗാധമായി സ്പര്‍ശിക്കുന്നു. അഹങ്കാരത്തിന്റെ ഒരു കണികപോലും ഉള്ളിടത്ത് ഞാന്‍ വിതയ്ക്കുന്നില്ല. നീ എന്നെ വെല്ലുവിളിച്ച് നീ എന്നേക്കാള്‍ ശ്രേഷ്ഠയാണെന്ന് സ്ഥാപിച്ച്, നിന്റെ ആധിപത്യം എന്റെ മേല്‍ സ്ഥാപിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം നീല വലിയവളുമല്ല, ചെറിയവളുമല്ല. ഞാന്‍ നീയാണ്, നീ ഞാനുമാണ്. എന്റെ ദിവ്യത്വം തിരിച്ചറിഞ്ഞ്, എന്നോടഭ്യര്ത്ഥിക്കൂ. നിന്നെ ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന ആഗ്രഹങ്ങള്‍ക്കും വികാരങ്ങള്‍ക്കും അതീതയാകൂ. അവയോട് പോരാടി അവയുടെ മേല്‍ നിന്റെ ആധിപത്യം സ്ഥാപിക്കൂ. അവയുടെ യജമാനനാകൂ. നിയന്ത്രണം ഏറ്റെടുക്കൂ. ഒരിക്കല്‍ നീ ഈ ഉദ്യമത്തില്‍ വിജയിച്ചുകഴിഞ്ഞാല്‍ എന്നത്തേക്കും അജയ്യയായി തുടരട്ടെ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: