ദോഹ: ഖത്തറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികളടക്കം 12 പേര് മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുല്‍ സലീം, കോഴിക്കോട് മുചുകുന്ന് സ്വദേശി റിയാസ് എന്നിവരാണ് മരണപ്പെട്ടവര്‍. നാല് മലയാളികളെ കാണാതായിട്ടുണ്ടെന്നാണ് സൂചന.
ദോഹയിലെ ലാന്റ് മാര്‍ക്ക് ഷോപ്പിംഗ് മാളിലെ തുര്‍ക്കിഷ് റെസ്റ്റോറന്റിലുണ്ടായ അപകടത്തില്‍ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയില്‍ ഷോപ്പിംഗ് മാളിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2012ല്‍ ദോഹയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 19 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: