ആന ഇടഞ്ഞത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി

Thursday 27 February 2014 9:26 pm IST

ഇത്തിത്താനം: ശിവരാത്രി എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനയിടഞ്ഞത് ഒന്നാം പാപ്പാന് സാരമായി പരിക്കേറ്റു. ഇടഞ്ഞ ആന രണ്ടു മണിക്കൂറോളം ജനങ്ങള്‍ ആശങ്കയിലാഴ്ത്തി. ഇത്തിത്താനം ചിറവമുട്ടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ഏറ്റുമാനൂര്‍ സ്വദേശിയുടെ ഉഷശ്രീ ശങ്കരന്‍കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. വൈകുന്നേരത്തെ എഴുന്നള്ളത്തിന് മുമ്പ് വെള്ളം കൊടുക്കുവാനായി ക്ഷേത്രത്തിന് സമീപത്തെ കിണറ്റുകരയില്‍ വന്നപ്പോഴാണ് ആന ഇടഞ്ഞത്. ~ഒന്നാം പാപ്പാന്‍ റെജിയെ ആന തുമ്പികൈക്കൊണ്ട് അടിച്ചു. ആനയുടെ മുന്‍കാലുകള്‍ ബന്ധിച്ചിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് കിണറ്റുകരയിലെ രണ്ടു തൂണുകളും ആന മറിച്ചിട്ടു. സമീപത്തെ തെങ്ങും മറ്റ് മരങ്ങളും ആന പിഴുതെറിഞ്ഞു. ഉടന്‍തന്നെ വൈദ്യുതിബന്ധം വേര്‍പെടുത്തിയത് മറ്റപകടം ഒഴിവാകാന്‍ കാരണമായി. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിയോടെ മയക്കുവെടി വെച്ച് ആനയെ തളയ്ക്കുകയായിരുന്നു. ചിങ്ങവനം പൊലിസ് സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.