സ്വാശ്രയം: മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സര്‍ക്കാര്‍

Friday 24 June 2011 1:16 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ സുതാര്യമല്ല. മാനേജ്മെന്റുകളുടെ പ്രോസ്പെക്ടസുകള്‍ പരസ്പരവിരുദ്ധമാണെന്നും, സര്‍ക്കാറിന്‌ പ്രവേശനത്തിന്‌ അധികാരമുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വാശ്രയ മെഡിക്കല്‍ പി.ജി കോഴ്സുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഇക്കൊല്ലം ഇനി പ്രവേശനം നടത്താനാവില്ലെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടിയെ ചോദ്യം ചെയ്തത്‌.