മീനച്ചില്‍ ഈസ്റ്റ്‌ അര്‍ബന്‍ സഹകരണബാങ്കില്‍ തീപിടുത്തം

Wednesday 7 September 2011 11:18 pm IST

മുണ്ടക്കയം: മുണ്ടക്ക യത്ത്‌ ബാങ്കില്‍ തീപിടുത്തം. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. മീനച്ചില്‍ ഈസ്റ്റ്‌ അര്‍ബന്‍ സഹകരണബാങ്ക്‌ മുണ്ടക്കയം ശാഖയില്‍ ബുധനാഴ്ച പുലര്‍ച്ചേ ഉണ്ടായ തീപിടുത്തത്തില്‍ വാന്‍ നാശമാണ്‌ ഉണ്ടായത്‌. രാവിലെ 8.30 ന്‌ ബാങ്കില്‍ ജോലിക്കെത്തിയ ജീവനക്കാരാണ്‌ തീപിടുത്തം കണ്ടത്‌. വൈദ്യുത ഷോര്‍ട്ട്സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ പറയുന്നു. കാഷ്‌ കൌണ്ടറിന്‌ തീപിടിച്ചതിനെ തുടര്‍ന്ന്‌ കൌണ്ടര്‍പൂര്‍ണ്ണമായും കത്തി നശിച്ചു. കൌണ്ടറിനുള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിണ്റ്റര്‍, കാഷ്‌ കൌണ്ടിംഗ്‌ മെഷീന്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. കൌണ്ടറില്‍ പണമോ മറ്റ്‌ രേഖകളോ ഇല്ലാതിരന്നതിനാല്‍ വാന്‍ നഷ്ടം ഒഴിവായി. കെട്ടിടത്തിന്‌ പുറത്തേക്ക്‌ എയര്‍ഹോള്‍ ഇല്ലാതിരുന്നതിനാല്‍ വാന്‍ അഗ്നിബാധ ഒഴിവായി. കൌണ്ടറില്‍ പിടിച്ച തീ പുകഞ്ഞു നിന്നതിനാല്‍ മുറിക്കകം മുഴുവന്‍ പുകയായിരുന്നു. പണമോ, സ്വര്‍ണ്ണാഭരണങ്ങള്‍ക്കോ, രേഖകള്‍ക്കോ നാശം സംഭവിച്ചിട്ടില്ലെന്ന്‌ ബാങ്ക്‌ ഡയറക്ടര്‍ മുഹമ്മദ്‌ നൌഷാദ്‌ പറഞ്ഞു. ബാങ്ക്‌ പ്രവര്‍ത്തിദിനമായതിനാല്‍ തടസ്സം സൃഷ്ടിക്കാതെ തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുണ്ടക്കയം പോലീസും ഫോറന്‍സിക്‌ വിദഗ്ദ്ധരും സംഭവസ്ഥലത്ത്‌ എത്തി അന്വേഷണം ആരംഭിച്ചു.