നിന്റെ ആധ്യാത്മിക ഉന്നതിക്ക് ഏറ്റവും ഹനികരമായത് ‘സമ്മര്‍ദ്ദ’മാണ്. സമ്മര്‍ദ്ദത്തിന്റെ മറ്റൊരു പേരാണ് ‘മനക്ലേശം. ഇത് ഭയത്തില്‍ നിന്നുടലെടുക്കുന്നതാണ്. ഭയം ഉണ്ടാകുന്നത്. എന്നില്‍ ഉള്ള വിശ്വാസക്കുറവുകൊണ്ടും നീ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകളെ ഞാന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ഗതകാല കര്‍മങ്ങളാണ്. നിന്റെ ദുഃഖങ്ങള്‍ക്ക് കാരണം, നീ തന്നെ നിര്‍ണയിച്ച നിന്റെ കര്‍മങ്ങളാണ്. നിന്റെ ദുഃഖങ്ങള്‍ക്ക് കാരണം, നീ തന്നെ നിര്‍ണയിച്ച നിന്റെ കര്‍മ മണ്ഡലങ്ങളില്‍ നിന്നും ഉണ്ടായതാണ് നീ അനുഭവിക്കുന്ന മനക്ലേശം. നിന്റെ വിഹ്വലതകള്‍ മുഴുവന്‍ കവറിനകത്ത് നിറച്ച്, നല്ലതുപോലെ മുദ്രവച്ച് എനിക്ക് സമര്‍പ്പിക്കൂ, ഞാന്‍ അത് സന്തോഷപൂര്‍വം സ്വീകരിക്കാം. പകരം ഒരു കവറിനകത്ത് സ്നേഹം നിറച്ച നിനക്ക് തരാം. ആ സ്നേഹം നിനക്ക് സാന്ത്വനമേകി, എല്ലാത്തരത്തിലും നിന്റെ കഷ്ടതകളെ ദൂരീകരിക്കും, അത് നിനക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. അത് നിന്നെ ധര്മമാര്ഗത്തില് കൂടെ ചലിപ്പിക്കും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: