കല്‍പ്പറ്റ : വയനാട് ഡിസ്ട്രിക്ട് അമച്വര്‍ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന അമച്വര്‍ ബോക്സിംഗ് ഇന്റര്‍ക്ലബ് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നുമുതല്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 30ലേറെ ക്ലബുകളില്‍ നിന്നുള്ള 150 പുരുഷന്മാരും 50 വനിതകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിനുള്ള സംസ്ഥാന ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ പ്രത്യേകം തയാറാക്കിയ ഫ്ലഡ് ലിറ്റ് ബോക്സിംഗ് റിംഗിലാണ് മത്സരങ്ങള്‍ നടക്കുക. പത്ത് ഭാരവിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ഇന്ന് വൈകുന്നേരം ഏഴിന് പട്ടികവര്‍ഗ യുവജനക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
2006 ലെ ലോകബോക്സിംഗ് ചാമ്പ്യന്‍ കെ.സി.ലേഖ, നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാവ് കുല്‍വിന്ദര്‍, ഇന്റര്‍ വാഴ്സിറ്റി മെഡല്‍ ജേതാക്കളായ കെ.ആര്.ജിതിന്, അല്‍ഫോണ്‍സ് മരിയ തോമസ്, ദേശീയ മെഡല്‍ ജേതാക്കളായ ബാലുഗണേഷ്, കെ.കാര്‍ത്തിക്, അഞ്ജലികൃഷ്ണന് തുടങ്ങിയവര്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: