വിജയപുരം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠ നാളെ

Saturday 1 March 2014 9:07 pm IST

കോട്ടയം: വിജയപുരം 1306-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെയും ശാസ്താക്ഷേത്രത്തിലെയും പഞ്ചലോഹവിഗ്രഹപ്രതിഷ്ഠ നാളെ നടക്കും. നാളെ രാവിലെ 10.55ന് തന്ത്രി കോത്തല കെ.വി.വിശ്വനാഥന്‍ തന്ത്രി, മേല്‍ശാന്തി പള്ളിപ്പുറം സുമേഷ് ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിഗ്രഹപ്രതിഷ്ഠ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട് നടക്കും. വൈകിട്ട് 6ന് യോഗനേതാക്കളെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിക്കും. 7ന് ക്ഷേത്രസമര്‍പ്പണം യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി കെ.വി.വിശ്വനാഥന്‍ തന്ത്രി, സ്ഥപതി വൈക്കത്തുശേരി ദേവരാജന്‍ ആചാരി, ശില്പി തൃക്കോതമംഗലം എം.എന്‍.ബാലകൃഷ്ണന്‍ ആചാരി, ശില്പി ചെങ്ങന്നൂര്‍ തട്ടാവിളയില്‍ രാജുരത്‌നം എന്നിവരെ ആദരിക്കും. സ്മരണിക പ്രകാശനം, മികച്ചകുടുംബയോഗം, സ്വാശ്രയസംഘം, പാഠശാല അദ്ധ്യാപിക എന്നിവര്‍ക്കുള്ള പുരസ്‌കാരവിതരണവും ജനറല്‍ സെക്രട്ടറി നിര്‍വ്വഹിക്കും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് ഓപ്പണ്‍എയര്‍ ഓഡിറ്റോറിയസമര്‍പ്പണവും യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം.ശശിചുറ്റുമതില്‍സമര്‍പ്പണവും ശാഖാ ഓഫീസ് കമ്പ്യൂട്ടര്‍വത്കരണവും കെഎസ് സജി ശാസ്താക്ഷേത്രസമര്‍പ്പണവും യൂണിയന്‍ കൗണ്‍സിലര്‍ അഡ്വ.ശാന്താറാം റോയി മണിക്കിണര്‍ സമര്‍പ്പണവും ശാഖാ യോഗം പ്രസിഡന്റ് കെ.സി.സോമന്‍ തിടപ്പള്ളിസമര്‍പ്പണവും നിര്‍വ്വഹിക്കും. യൂണിയന്‍ കൗണ്‍സിലര്‍ എ.എസ്.ബാബു സ്‌കോളര്‍ഷിപ്പുവിതരണവും വിധവാപെന്‍ഷന്‍ വിതരണവും നിര്‍വ്വഹിക്കും. യോഗത്തില്‍ വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് ഷൈജലാ രവീന്ദ്രന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.ബി.ഗിരീഷ്, എംപ്ലോയീസ് ഫോറം കൗണ്‍സിലര്‍ ടി.എന്‍.നിശാന്ത്, ശാഖാ യോഗം സെക്രട്ടറി കെ.കെ.സോമന്‍, വൈസ് പ്രസിഡന്റ് വി.എം.പ്രദീപ് എന്നിവര്‍ പ്രസംഗിക്കും. 9ന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരവും നടക്കും..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.