ആര്‍വാള്‍ (ബീഹാര്‍): ബോധ്ഗയയിലെ സ്ഫോടന പരമ്പരക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരില്‍ ഒരാളെ എന്‍ഐഎ അറസ്റ്റു ചെയ്തു.
ബീഹാറിലെ ആര്‍വാള്‍ ജില്ലയില്‍ ഔഗിലയില് നിന്ന് മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ മൊഹമ്മദ് ഇര്‍ഫാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് സൂപ്രണ്ട് ഷാഫി ഉള് ഹക്ക് പറഞ്ഞു. പ്രദേശത്തുനിന്ന് രണ്ടുപേരെക്കൂടി പിടികൂടിയിരുന്നതായി പറഞ്ഞ ഹക്ക് ഇവരെ പിന്നീടു വിട്ടയച്ചതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: