ആന്റോ ആന്റണി ജനാധിപത്യവിരുദ്ധന്‍: ഹിന്ദു ഐക്യവേദി

Sunday 2 March 2014 9:04 pm IST

കാഞ്ഞിരപ്പള്ളി: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ച് പദ്ധതിയെ അനുകൂലിക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കുന്ന ആന്‍േ്‌റാ ആന്‍്‌റണി എംപി ജനാധിപത്യവിരുദ്ധനെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. വിമാനത്താവള കമ്പനിയില്‍ നിന്നും ആനുകൂല്യവുംപറ്റി ആറന്മുള വിമാനത്താവള വിരുദ്ധ സമര സമിതിയെ അവഹേളിക്കുന്ന എം. പി. ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നില്ലായെന്നും എം. പി. യുടെ പ്രവര്‍ത്തനം രാജ്യദ്രോഹമപരമാണെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. വരുന്ന പാര്‍ലമെന്‍്‌റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍്‌റ് മണ്ഡലം സ്വപനം കാണുന്ന എം. പിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും ഹിന്ദു ഐക്യവേദിയുടെ പഞ്ചായത്ത് സമ്മേളനങ്ങള്‍ ഐക്യകണേ്ഠന തീരുമാനിച്ചു. ഇന്നലെ നടന്ന കാഞ്ഞിരപ്പള്ളി, എരുമേലി, ചിറക്കടവ് പഞ്ചായത്ത് സമ്മേളനങ്ങളിലാണ് ആന്‍േ്‌റാ ആന്‍്‌റണി എം. പിക്കെതിരെ ശക്തമായ നിലപാട് അറിയച്ചത്. മണ്ണിനെയും മനുഷ്യരെയും സംരക്ഷിക്കുന്ന പറയുന്ന ജനപ്രതിനിധികള്‍ പരിസ്ഥിതി സംരക്ഷണത്തിനെതിരെയും ഹിന്ദു വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്നത് അനുവദിക്കാനാവില്ല. ഹിന്ദു അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഒന്നിച്ച്് പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ഹൈന്ദവ സംഘടനകളും തയ്യാറാകണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വകാശങ്ങള്‍ തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വീതം വയ്ക്കുന്ന തരത്തില്‍ നിര്‍ദ്ദേശമുള്ള രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്ത് സാമൂഹ്യനീതി നേടുന്നതിനായി മുഴുവന്‍ ഹൈന്ദവസമുദായങ്ങളെ ഒന്നിച്ചു ചേര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സമ്മേളനത്തില്‍ തീരുമാനമെടുത്തു. മതപരിവര്‍ത്തനത്തിനും ലൗജിഹാദ് പോലെയുള്ള സാമൂഹ്യവിപത്തുകള്‍ക്കുമെതിരെ ശക്തമായി പോരാടുവാനും യോഗം തീരുമാനിച്ചു. എരുമേലി പഞ്ചായത്ത് സമ്മേളനം താലൂക്ക് ട്രഷറര്‍ മനോജ് എസ്. എരുമേലിയുടെ അധ്യക്ഷതയില്‍ ഡോ. രജീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കാര്യവാഹ് വി. ആര്‍. രതീഷ്, താലൂക്ക് സെക്രട്ടറി ശ്യാം എരുമേലി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പേഴുംകാട്ടില്‍, പി. പി. വേണുഗോപാല്‍, കെ. കെ. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സമ്മേളനം താലൂക്ക് സെക്രട്ടറി പി. ജി. തങ്കപ്പന്‍െ്‌റ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. ടി. തുളസീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍, സദന്‍, രഘു എന്നിവര്‍ പ്രസംഗിച്ചു. ചിറക്കടവ് പഞ്ചായത്ത് സമ്മേളനം ഇ. കെ. ഗോപാലകൃഷ്ണന്‍്‌റ അധ്യക്ഷതയില്‍ താലൂക്ക് വൈസ് പ്രസിഡന്‍്‌റ്് എ. സി. പൊന്നപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ െസക്രട്ടറി കണ്ണന്‍ ചോറ്റി, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ശാന്തകുമാരി ടീച്ചര്‍, വൈസ് പ്രസിഡന്‍്‌റ് ലീലാമണി, പി. കെ. വാരിജാക്ഷന്‍, വി. ജി. നാരായണ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.