തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെ സാഹിത്യ ചര്‍ച്ചാവേദിയായ അമ്മ മലയാളം കൂട്ടായ്മ ഒന്‍പതിന് വൈകുന്നേരം മൂന്നിന് ബഷീറിന്റെ പ്രാഥമിക വിദ്യാലയമായ ബഷീര്‍ സ്മാരക ഗവ. യു.പി. സ്കൂളില്‍ നടക്കും. ബഷീറിന്റെ കഥാബീജം എന്ന കൃതിയെക്കുറിച്ച് ഡോ. എച്ച്. സദാശിവന്‍പിള്ള പ്രബന്ധം അവതരിപ്പിക്കും. സാഹിത്യക്കൂട്ടായ്മ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് എം.കെ. ഷിബു മോഡറേറ്ററാകും. ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്മാന് സണ്ണി ചെറിയാന്, ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോന്‍, ഡോ. യു. ഷംല, ഡോ. കെ.എസ്. ഇന്ദു, ടി.കെ. ഗോപി, ഒ.കെ. ലാലപ്പന്, സി.പി. വേണു, പ്രൊഫ. ടി.ഡി. മാത്യു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: