പത്തനംതിട്ട: ഐഷപോറ്റി എംഎല്‍എയെ അറിയില്ലെന്ന് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷണന്. മാധ്യമങ്ങളിലൂടെ മാത്രമാണ് ഐഷപോറ്റിയെ കണ്ടിട്ടുള്ളതെന്നും ബിജു പറഞ്ഞു.
രശ്മി വധത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടില്ലെന്നും ബിജു അറിയിച്ചു.
താന്‍ വിചാരിച്ചാല്‍ സരിതയുടെ ജാമ്യം ഒരു മണിക്കൂറിനുള്ളില്‍ റദ്ദാക്കാന്‍ കഴിയുമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ബിജു രാധാകൃഷണന് വ്യക്തമാക്കി. രശ്മി വധക്കേസ് ഒളിപ്പിച്ചു വയ്ക്കാന്‍ ഐഷപോറ്റി എംഎല്‍എ ബിജുരാധാകൃഷ്ണനെ സഹായിച്ചുവെന്ന് സരിത നേരത്തേ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: