ന്യൂദല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന്. ഗുല്‍ബര്‍ഗ് ഡിവിഷന് രൂപീകരിക്കുന്നത് പാലക്കാടിനെ ബാധിക്കില്ലെന്നും രണ്ടു പ്രദേശങ്ങളും തമ്മില്‍ ഭൂമി ശാസ്ത്രപരമായ അന്തരമുണ്ടെന്നും ഗുല്‍ബര്‍ഗ് ഡിവിഷന്റെ അതിര്‍ത്തി തീരുമാനിച്ചിട്ടില്ലെന്നും ചെയര്മാന് അരുണേന്ദ്ര കുമാര്‍ റോയ് പറഞ്ഞു.
കഞ്ചിക്കോട് റെയില്‍വേ ഫാക്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സെന്‍ട്രല്‍ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
പുതിയ റെയില്‍വേ ബജറ്റില്‍ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പ്രഖ്യാപിച്ച ഗുല്‍ബര്‍ഗ് ഡിവിഷന് പാലക്കാട് ഡിവിഷനെ ബാധിക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇതിനെയാണ് ബോര്‍ഡ് ചെയര്മാന് തള്ളിക്കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: