കൊച്ചി: അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്നവേഷന്‍ ഇന്‍ ബാങ്കിങ്ങ് ഫോര്‍ ഫ്യൂച്ചര്‍ ഗ്രോത്ത് എന്ന ദ്വിദിന ദേശീയ ശില്‍പ്പശാല ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ പി.ജി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസിന്റെ ഡയറക്ടര്‍ ഡോ. യു.കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു. കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം മേധാവി അഡ്വ. സോണി വിജയന് നന്ദി പ്രകാശിപ്പിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സി.വി.ജോര്‍ജ്, എച്ച്എസ്ബിസി ബാങ്ക് ഹ്യുമന്‍ റിസോഴ്സ് വൈസ് പ്രസിഡന്റ് ഗണേഷ് ഷേണായ്, ഫെഡറല്‍ ബാങ്ക് കമ്പനി സെക്രട്ടറി ആന്റ് കംപ്ലേന്സ് ഓഫീസര്‍ ഗിരീഷ് കുമാര്‍ ഗണപതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് മാനേജര്‍ എസ്.കുമാര്‍, ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍.നാരായണ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി സംവദിക്കും. ശില്‍പ്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: