ന്യൂദല്‍ഹി: കേബിളുകള്‍ക്ക് തീപിടിച്ചതാണ് ഐ.എസ്.എസ് സിന്ധുരത്ന എന്ന അന്തര്‍വാഹിയില്‍ സ്ഫോടനവും തീപിടിത്തവും ഉണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തി.ഉന്നത തല അന്വേഷണത്തിലാണ്, ബാറ്ററിയിലെ പ്രശ്നമല്ല കേബിളുകളുടെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചത്.
അന്വേഷണം തുടരുകയാണ്. ഫെബ്രുവരി 26ന് ഉണ്ടായ അപകടത്തില്‍ രണ്ടു പേര് മരിക്കുകയും ഏഴു പേര്ക്ക്പരിക്കേല്ക്കുകയും ചെയ്തിരുന്നു. ബാറ്ററി അറ പൂര്‍ണ്ണമായും സുരക്ഷിതമായിരുവെന്നും സംഘം വ്യക്തമാക്കി.
ദുരന്തത്തിെന്റ ധാര്മ്മികഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി ഡി.കെ ജോഷി രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: