കൊച്ചി: ദൈവവിളിയാണ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ തിരക്കഥാകൃത്ത് ഷാഹിര്‍ മുഹമ്മദ്.
ദൈവം തന്നോട് പാപം ചെയ്യാന്‍ പറഞ്ഞു. ദൈവം നിര്‍ദ്ദേശിച്ച ഏഴ് പാപങ്ങളില്‍ ഒന്നാണ് ബലാത്സംഗം. അതുകൊണ്ടാണ് താന്‍ അതിന് മുതിര്‍ന്നത്. ദൈവനിര്‍ദ്ദേശം അനുസരിക്ക മാത്രമാണ് ചെയ്തതെന്നും ഷാഹിര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
മലപ്പുറം കോട്ടക്കല്‍ വലിയകണ്ടത്തില്‍ വീട്ടില്‍ ഷാഹിര്‍ മുഹമ്മദ് (29) കഴിഞ്ഞദിവസമാണ് മരടിലെ ഒരു ഫ്ലാറ്റില്‍ വച്ച് വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു ഷാഹിറിനെ ഫ്ലാറ്റില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: