കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിനുനേരെ സിപിഎം സംഘം ബോംറിഞ്ഞു. ചെറുവാഞ്ചേരിയിലെ മണിയാറ്റയില്‍ പുഷ്പന്റെ വീട്ടിനുനേരെയാണ് ശക്തിയേറിയ നാടന്‍ ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ഫോടനത്തില്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. ചുവരിനും കേടുപാടുകള്‍ സംഭവിച്ചു.
സംഭവസമയത്ത് പുഷ്പനും കുടുംബവും വീട്ടിലില്ലാതിരുന്നതുകൊണ്ട് ദുരന്തം ഒഴിവായി. സ്ഥലത്തു നിന്നും പൊട്ടാതെ കിടന്ന ഒരു ബോംബ് കണ്ടെടുത്ത് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ആര്‍എസ്എസ് നേതാക്കളായ വി.ശശിധരന്, കെ.ബി.പ്രജില്‍, ഒ.രാഗേഷ് തുടങ്ങി നിരവധി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. ഉച്ചമ്പള്ളി രവീന്ദ്രന്, ശ്രീജിത്ത്, ശരത്, രജീഷ്, രാജേഷ്, സരില് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘമാണ് ആക്രമണം നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മറ്റൊരു സംഭവത്തില്‍ ചെറുവാഞ്ചേരിയിലെ അക്കരമ്മല്ഗോപാലന് എന്ന ബിജെപി പ്രവര്‍ത്തകന്റെ വാഴകള്‍ വെട്ടിനശിപ്പിക്കുകയും മോട്ടോര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതു സംബന്ധിച്ച് കണ്ണവം പോലീസില്‍ പരാതി നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: