ദല്‍ഹി സ്ഫോടനം: വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം

Thursday 8 September 2011 3:35 pm IST

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി സ്ഫോടനവുമായി ബന്ധപ്പെട്ടു വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇതിനിടെ ഭീകരര്‍ സഞ്ചരിച്ച സാന്‍‌ട്രോ കാറിനു വേണ്ടിയുള്ള തെരച്ചില്‍ ദല്‍ഹി പോലീസും എന്‍.ഐ.എയും ശക്തമായി. പട്‌ന സ്വദേശിയായ കാറുടമ മുന്‍പ് പലരെയും കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി കാറുടമയ്ക്ക് സാദൃശ്യമുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ പോലീസിന് മൊഴി നല്‍കി. ദല്‍ഹി സ്ഫോടനത്തിന് കാശ്മീരിലെ ഭീകരരുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ കാശ്മീര്‍ പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് കാശ്മീരില്‍ നിന്നും മൂന്നു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.