തിരുവഞ്ചൂറിന്റെ പ്രസ്താവനയ്ക്കെതിരെ വി.എസ്‌

Friday 24 June 2011 1:41 pm IST

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്ചുതാനന്തന്‍ രംഗത്ത്‌. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഭരണകൂട ഭീകരതയാണെന്ന തരത്തിലുള്ള പ്രസ്താവനയാണ്‌ വി.എസിനെ ചൊടിപ്പിച്ചത്‌.
ഇത്തരം നിലപാടുകള്‍ കേസിനെ ദുര്‍ബലപ്പെടുത്തും. പാവപ്പെട്ട കുടിയേറ്റക്കാരെയോ, കര്‍ഷകരെയോ അവിടെ നിന്ന്‌ ഇറക്കി വിടരുതെന്നും വി.എസ്‌ ആവശ്യപ്പെട്ടു. തന്റെ അഭിപ്രായങ്ങള്‍ രേഖാമൂലം എഴുതിക്കൊടുത്തതായും വിഎസ്‌ പറഞ്ഞു.