ബിജെപി സമരം നഗരസഭ മുട്ടുമടക്കി: ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്റെ ടോള്‍പിരിവ്‌ ഉപേക്ഷിച്ചു

Monday 3 March 2014 10:24 pm IST

ആലുവ: ശിവരാത്രി മണപ്പുറത്തേക്ക്‌ സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാത്ക്കാലിക നടപ്പാലത്തിന്റെ ടോള്‍പിരിവ്‌ ഉപേക്ഷിക്കാന്‍ ആലുവ നഗരസഭ തീര്‍മാനിച്ചു. ഭരണ പ്രതപക്ഷ വ്യത്യാസമില്ലാതെ ടോള്‍ പിരിവിനെതിരെ ജനരോക്ഷമുയര്‍ന്ന പഞ്ചായത്തലത്തിലാണ്‌ തീരുമാനം. ചെയര്‍മാന്‍ എം.ടി.ജേക്കബ്ബും ഒരു വിഭാഗം കൗണ്‍സിലര്‍മാരും അവസാനനിമഷംവരെ ടോള്‍പിരിവ്‌ പിന്‍വലക്കാനാവില്ലെന്ന നിലപാടാണ്‌ എടുത്തത്‌.
ടോള്‍ പിരിവിനെതിരെ ബിജെപിയും യുവമോര്‍ച്ചയും മറ്റുയുവജന സംഘടനകളും സമരം ശക്തമാക്കുകയും ചെയ്തതിനെതുടര്‍ന്ന്‌ ഞായറാഴ്ച അടിയന്തരമായി ചേര്‍ന്ന യുഡിഎഫ്‌ പാര്‍ലമെന്റ്‌ യോഗമാണ്‌ നടപ്പാലത്തില്‍ ടോള്‍പിരിക്കാനുള്ള തീരുമാനം റദ്ദാക്കുകയായിരുന്നു. ഇന്നലെ അടിയന്തിരമായി നഗരസഭ കൗണ്‍സിലും കൂടി ടോള്‍ പിരിക്കുന്നത്‌ ഉപേക്ഷിക്കാന്‍ തെയ്യാറായി. സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച പാലത്തിലൂടെ ശിവരാത്രി നാളിലും പിറ്റേന്ന്‌ പകല്‍ രണ്ടുമണിവരെയും മാത്രമാണ്‌ നഗരസഭ സൗജന്യയത്ര അനുവദിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.
തുടര്‍ന്ന്‌ ഒരുവശത്തേക്കുള്ള യാത്രയ്ക്കു അഞ്ചുരൂപഫീസ്‌ നിശ്ചിയിച്ചിരുന്നു. ടോള്‍ പിരിവ്‌ നടത്താന്‍ 6.35 ലക്ഷം രൂപയ്ക്ക്‌ ചുണ്ടങ്ങം വേലി സ്വദേശികളായയൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ നഗരസഭകരാര്‍ നല്‍കിയത്‌. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച പാലത്തിന്‌ നഗരസഭടോള്‍ ഏര്‍പ്പെടുത്തുന്നതിന്‌ ഒരു നീതികരണവും ഇല്ലെന്നും അതുകൊണ്ട്‌ തന്നെ പിരിവ്‌ നടത്തുന്നത്‌ തടയുമെന്നും ബിജെപി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പകല്‍ രണ്ടിനുശേഷം ടോള്‍പിക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കി. സമരത്തെനേരിടാന്‍ കനത്ത പോലീസ്‌ സന്നാഹവും ഒരുക്കിയിരുന്നു.
എന്നാല്‍ ബിജെപി യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയതോടെ പിരിവുകാര്‍ സ്ഥലംവിട്ടു. വീണ്ടും ശനിയാഴ്ച ചില അറിയപ്പെടുന്ന ഗുണ്ടകളുടെ സഹായത്തോടെ പിരിവു നടത്താന്‍ ഒരുക്കിയെങ്കിലും ജനരോക്ഷത്തിനു മുമ്പില്‍ പിടിച്ചുനിക്കാനാകാതെ പിന്തിരിയേണ്ടിവന്നു. ഞയാഴ്ചയും സമര ക്കാര്‍ പിരിവ്‌ തടയുന്നതിന്‌ പാലത്തിനു സമീപം എത്തിയെങ്കിലും പിരിവിനുവേണ്ടി ആരും രംഗത്തെത്തിയില്ല. ഞയറാഴ്ച ചേര്‍ന്ന പാര്‍ലമെന്റ്‌ പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്ത വൈസ്‌ ചെയര്‍പേഴ്സണ്‍ സി.എബ്രാഹാം, കൗണ്‍സിലര്‍ മാരായ കെ.സി.രാജന്‍, എം.പി.സൈമണ്‍, ലിസജോണ്‍സണ്‍, ബിന്ദു അലക്സ്‌, സൈജി ജോളി എന്നിവര്‍ ടോള്‍ പിരിവ്‌ പിന്‍വലിക്കരുതെന്ന്‌ ആവശ്യപ്പെട്ടു.
എം.രാധകൃഷ്ണനും ലിത്തിഫ്‌ പൂഴിത്തറയുമാണ്‌ വിരുദ്ധ അഭിപ്രായം പറഞ്ഞത്‌. ഉമ ലൈജി എം.സുകുമാരന്‍, മുഹമ്മദ്‌ ബഷീര്‍, ഫാസില്‍ ഹുസൈന്‍ എന്നിവര്‍ നിഷ്പക്ഷത പാലിക്കുകയായിരുന്നു. പിരിവ്‌ ഒഴിവാക്കണമെന്ന്‌ യോഗത്തില്‍ ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്നതിനാലാണ്‌ ഇന്നലെ നഗരസഭ കൗണ്‍സില്‍യോഗം വിളിച്ചുചേര്‍ത്ത്‌ പാലത്തിലൂടെയുള്ള ടോള്‍പിരിവ്‌ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.