ഔദ്യോഗിക കര്‍മം

Tuesday 4 March 2014 6:51 pm IST

ഒരു കമ്പനി ഭരിക്കുന്ന ആളാണ്‌ നിങ്ങളെങ്കില്‍ ഓഫീസിലിരിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ ചിന്തകളും കമ്പനി എങ്ങനെ ലാഭത്തില്‍ നടത്താം, എങ്ങനെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം, എങ്ങനെ കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്താം എന്നൊക്കെയായിരിക്കും. അവിടെയിരുന്ന്‌ വീട്ടുകാര്യം മാത്രം വിചാരിച്ചാലോ? കമ്പനി പൊളിയും നിങ്ങളുടെ ജോലിയും പോകും. ഓഫീസില്‍ ഇരിക്കുമ്പോള്‍ ഓഫീസ്‌ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കൊടുക്കണം. വീട്ടിലെത്തി അവിടെ മേലുദ്യോഗസ്ഥന്റെ നിലയ്ക്ക്‌ വീട്ടുകാരോട്‌ പെരുമാറിയാലോ? അതും ശരിയാകില്ല. അത്‌ ഗൃഹസ്ഥധര്‍മമല്ല. വീട്ടില്‍ എങ്ങനെ ഗൃഹസ്ഥധര്‍മം പാലിക്കുന്നു, ഓഫീസില്‍ എങ്ങനെ ഔദ്യോഗികധര്‍മം നിര്‍വഹിക്കുന്നു, അതുപോലെ ബ്രഹ്മചര്യാശ്രമത്തില്‍ കഴിയണമെങ്കില്‍ അതിന്റെ നിയമങ്ങള്‍ അനുസരിച്ചുതന്നെ നീങ്ങണം. അതിന്‌ തയ്യാറല്ലാത്തവര്‍ക്ക്‌ ഇവിടെ പിടിച്ചുനില്‍ക്കാനാകില്ല. ആ ധര്‍മത്തില്‍ നിന്നകലാന്‍ തുടങ്ങിയാല്‍ അത്‌ ആധ്യാത്മിക ജീവിതത്തിന്‌ തടസങ്ങള്‍ സൃഷ്ടിക്കും. - മാതാ അമൃതാനന്ദമയീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.