തൃക്കൊടിത്താനം മഹാ-ക്ഷേത്രത്തില്‍ കാവടിയും പൊങ്കാലയും

Tuesday 4 March 2014 9:23 pm IST

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദേവി നടയില്‍ പൊങ്കാല നാളെ രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. സുബ്രഹ്മണ്യസ്വാമി നടയിലെ കാവടി വിളക്ക് നാളെ വൈകിട്ട് 6 ന് കോട്ടമുറി കാണിക്കമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് ആഴിപൂജയും അഗ്നിക്കാവടിയും നടക്കും. വെള്ളിയാഴ്ച രാവിലെ 9 ന് കാവടിഘോഷയാത്ര ഇരുപ്പാ രക്തേശ്വരി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് കാവടി അഭിഷേകം നടക്കും. വൈകിട്ട് 6.30 ന് താലപ്പൊലി, കരകം, ആരമല ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. വൈകിട്ട് എട്ടിന് കരിമരുന്ന് പ്രയോഗവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.