കിടങ്ങൂര്‍ ഉത്സവത്തിനായൊരുങ്ങി

Tuesday 4 March 2014 9:28 pm IST

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കായി കിടങ്ങൂര്‍ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രപരിസരവും ശുചിയാക്കി ഉത്സവത്തിനെ വരവേല്‍ക്കുവാനുള്ള അലങ്കാരപ്പണികളുടെ അവസാനഘട്ടത്തിലാണിപ്പോള്‍. അലങ്കാരപ്പന്തലുകളുടെ അവസാനഘട്ട പണികള്‍ നടക്കുകയാണ്. ആനച്ചമയങ്ങളുടെ മിനുക്കുപണികളും നടന്നു കഴിഞ്ഞു. കുടകള്‍, വെണ്‍ചാമരങ്ങള്‍, ആലവട്ടങ്ങള്‍ എന്നിവയുടെ കേടുപാടുകള്‍ തീര്‍ത്തിട്ടുണ്ട്. ആറാട്ടുവഴിയുടെ ശുചീകരണം നടന്നുവരുന്നു. ക്ഷേത്രോത്സവത്തിന് കൊഴുപ്പേകാനെത്തിയ താത്കാലിക കച്ചവടക്കാര്‍ കടകള്‍ ഉയര്‍ത്തിത്തുടങ്ങി. പടിഞ്ഞാറേ ഗോപുരത്തില്‍ വൈദ്യുതാലങ്കാരങ്ങള്‍ പിടിപ്പിക്കുന്ന ജോലികളും നടന്നു വരുന്നു. ഉത്സവത്തിനായി എഴുന്നെള്ളിക്കുന്ന ആനകളെ വരവേല്‍ക്കാന്‍ വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ഒരുങ്ങുകയാണ്. തിരുവമ്പാടി ശിവസുന്ദര്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, ഒളരിക്കര ദേവസ്വം കാളിദാസന്‍, തോട്ടുചാലില്‍ ബോലോനാഥ്, ഉഷശ്രീ ദുര്‍ഗ്ഗാപ്രസാദ്, ഉഷശ്രീ ശങ്കരന്‍ കുട്ടി, മഞ്ഞക്കടമ്പില്‍ വിനോദ്, കൊടുമണ്‍ ദീപു, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കരന്‍, നെല്യക്കാട്ട് മഹാദേവന്‍, ചെമ്മരപ്പള്ളി ഗംഗാധരന്‍, ചെറുശേരി രാജ എന്നീ ഗജവീരന്മാരാണ് കിടങ്ങൂര്‍ ഉത്സവത്തിനായെത്തുന്നത്. ഡേറ്റാബുക്ക്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, വെറ്റിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ആനകളാണ് ഉത്സവത്തിനുള്ളത്. തിരുവരങ്ങിനായി ക്ഷേത്രത്തിലെ സ്റ്റേജും അനുബന്ധസാമഗ്രികളും ഒരുങ്ങിക്കഴിഞ്ഞു. പള്ളിവേട്ട ദിനം വൈകിട്ട് 7.45മുതല്‍ തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ മുന്നൂറില്‍ പരം വര്‍ണക്കുടകള്‍ അണിനിരത്തിയുള്ള കുടമാറ്റം നടക്കും. 111 കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ നടക്കുന്ന പഞ്ചാരിമേളം പള്ളിവേട്ടദിനം രാവിലെ 9ന് നടക്കുന്ന ശ്രീബലിക്കും വൈകിട്ട് 7.30ന് നടക്കുന്ന സേവയ്ക്കും കൊഴുപ്പേകും. 7ന് രാത്രി 8.30ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കിടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരുയുടെയും മേല്‍ശാന്തി വാരിക്കാട് വാസുദേന്‍ കുഞ്ഞിരാമന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. തുടര്‍ന്ന് ഭക്തിഗാനസുധ, കളരിപ്പയറ്റ്, വൈകിട്ട് 5.30ന് തായമ്പക എന്നിവ നടക്കും. രണ്ടു മുതല്‍ പള്ളിവേട്ട വരെ ഉത്സവദിവസങ്ങളില്‍ രാവിലെ 8ന് ശ്രീബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 3ന് ചാക്യാര്‍കൂത്ത് എന്നിവ നടക്കും. 8ന് രാവിലെ 10.3ന് ഓട്ടന്‍തുള്ളല്‍, ഭക്തിഗാനസുധ, 3ന് കഥകളി പകലരങ്ങ് എന്നിവ നടക്കും. പകലരങ്ങില്‍ കൊട്ടാരക്കര ഗംഗയെ ദേവസ്വം ആദരിക്കും. 7ന് കൃഷ്ണനാട്ടം, 9.30ന് കൊഴിക്കീഴ് വിളക്ക്, 11.30ന് നൃത്തനാടകം, 9ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, തിരുവാതിര, സംഗീതസദസ്, വൈകിട്ട 6.30ന് കൃഷ്ണനാട്ടം 10ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍ വൈകിട്ട് 5ന് സംഗീതസദസ്, നൃത്തനൃത്യങ്ങള്‍, മോഹിനിയാട്ടക്കച്ചേരി, രാത്രി 12ന് കഥകളി, 11ന് വൈകിട്ട് 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി, രാത്രി 10ന് കഥകളി, 12ന് രാവിലെ 7ന് കാവടി ഘോഷയാത്ര, 1.30ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല, സേവ, രാത്രി 12ന് കഥകളി, 13ന് രാത്രി 10ന് സമ്പദായ ഭജന്‍സ്, 14ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 10ന് നൃത്തസന്ധ്യ, തുടര്‍ന്ന് വലിയ വിളക്ക്, 15ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ, കുടമാറ്റം, പഞ്ചാരിമേളം, രാത്രി 11ന് നൃത്തനൃത്യങ്ങള്‍, 1.30ന് പള്ളിവേട്ട, 16ന് രാവിലെ 9ന് ശ്രീബലി, 10ന് ആറാട്ടുമേളം, 12ന് ആറാട്ടുസദ്യ, 12.30ന് സംഗീതാര്‍ച്ചന, സംഗീതസദസ്, 2.30ന് ഇരട്ടതായമ്പക, വൈകിട്ട് 4.30ന് ചെമ്പിളാവ് പൊന്‍കുന്നത്ത് മഹാദേവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നെള്ളിപ്പ്, 6ന് ആറാട്ട്, 9ന് തൃക്കിടങ്ങൂരപ്പന്‍ പുരസ്‌കാരസമര്‍പ്പണസഭ, 10ന് സംഗീതസദസ്, , 10.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, 1.30ന് ഉത്തമേശ്വരം മഹാദേവ ക്ഷേത്രസന്നിധിയില്‍ ആറാട്ടിന് വരവേല്പ്, സമൂഹപ്പറ, 2മുതല്‍ ആറാട്ട് വരവ്, കോവില്‍പ്പാടത്ത് എഴുന്നെള്ളിപ്പ്, എതിരേല്പ്, അകത്തുവരവ്, കൊടിയിറക്ക് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ദേവസ്വം ഭാരവാഹികളായ ഒ.ആര്‍.സുബ്രഹ്മണ്യന്‍ നമ്പൂതിരി, എം.പി.സുബ്രഹ്മണ്യന്‍ നമ്പൂതിരി, ദിലീപ്, ശ്രീജിത് കെ. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.