മട്ടാഞ്ചേരി: അമ്മയുടെ പെന്ഷന് തുക വീതിക്കുന്നതിനെ തുടര്‍ന്ന് സഹോദരനും സഹോദരിയും തമ്മിലുള്ള തര്‍ക്കത്തിനുശേഷം സഹോദരി വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഫോര്‍ട്ടുകൊച്ചി വെളി പുതുനഗരത്തില്‍ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ രാജാംബാള്‍ (59) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണര്‍ത്തി സഹോദരന് അശോക് കുമാറിനെ (53) ഫോര്‍ട്ടുകൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പുതുനഗരത്തില്‍ ഒരു വീട്ടിലെ ഇരുഭാഗങ്ങളിലുമായാണ് രാജാംബാളും അശോക് കുമാറും താമസിക്കുന്നത്.
അമ്മയ്ക്ക് ലഭിക്കുന്ന പെന്ഷന് തുക വീതിക്കുന്നതിനെത്തുടര്ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും നടന്നതായി പറയുന്നു. തുടര്‍ന്ന് വെളി സ്കൂളിന് സമീപത്തെത്തിയ രാജാംബാള്‍ സഹോദരന് മര്‍ദ്ദിച്ച വിവരം പറയുന്നതിനിടെ കുഴഞ്ഞുവീഴുകയും നാട്ടുകാര്‍ ഉടന്‍ ഇവരെ ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിനിടെ രാജാംബാള്‍ മരണപ്പെട്ടതായാണ് പോലീസ് പറയുന്നത്. മരണത്തെത്തുടര്‍ന്ന് അശോക് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജാംബാള്ക്ക് രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: