എറണാകുളത്ത് ജയില്‍ ചാടിയ പ്രതി കോട്ടയത്ത് പിടിയില്‍

Wednesday 5 March 2014 8:56 pm IST

കോട്ടയം: എറണാകുളം സബ്ജയിലില്‍നിന്ന് ചാടിയ പ്രതിയെ കോട്ടയം ആര്‍പിഎഫ് ട്രെയിനില്‍നിന്ന പിടികൂടി. ആസാംസ്വദേശി മുഹമ്മദ് ഹാഷിക് (23) ആണ് കോട്ടയത്ത പിടിയിലായത്. ഇന്നു രാവിലെയാണ് ഇയാള്‍ എറണാകുളത്തു ജയില്‍ ചാടിയത്. ഉടനെ വിവരം എല്ലാ പോലീസ് സ്റ്റേഷനിലേക്കും നല്കിയുരുന്നു. ട്രെയിനില്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആര്‍പിഎഫിനെയും വിവരം ധരിപ്പിച്ചിരുന്നു. ആര്‍പിഎഫ് നടത്തിയ തെരച്ചിലില്‍ ഇന്നു രാവിലെ 9.45ന് കോട്ടയത്ത് എത്തിയ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ആര്‍പിഎഫ് സിഐ സേതുമാധവന്‍, എഎസ്‌ഐ എ. വിജയകുമാര്‍, എച്ച്‌സി എ.ബി. അജയഘോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്. കൈയില്‍ പരുന്ത് രൂപം പച്ചകുത്തിയിട്ടുണ്ടായിരുന്നതാണ് തെളിവായത്. മുഹമ്മദ് ഹാഷിക് മുന്‍പ് കോട്ടയം കെഎസ്ആര്‍ടിസി ഭാഗത്തുനിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ നാലു മാസമായി ഇയാള്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.