കോട്ടയം: ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് സംഘിന്റെ ആഭിമുഖ്യത്തില്‍ പോളിസി ഹോള്‍ഡേഴ്സിനെയും ഏജന്റുമാരേയും ബാധിയ്ക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ എല്‍ഐസി ഡിവിഷന് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.എസ്. കരുണാകരന് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ കെ. ഗോപകുമാര്‍, ഡബ്ള്യുഎഫ്ഐഎഫ്ഡബ്യുഐ റിസഡന്ഷ്യല് സെക്രട്ടറി കെ.എന്‍. മോഹനന്, ബിഎംഎസ് സംസ്ഥാനസമ്മതി മെമ്പര്‍ കെ.പി. സുരേഷ്, പി.കെ. ജയപ്രകാശ്, വി.കെ. ചന്ദ്രന്, വി.എസ്. പ്രസാദ്, കെ.വി. അനില്‍കുമാര്‍, എം.കെ. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: