ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക ഒന്‍പതിന് പ്രദര്‍ശിപ്പിക്കും

Wednesday 5 March 2014 8:59 pm IST

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും പുതിയതായി പേരു ചേര്‍ക്കുന്നതിനും അവസരം നല്‍കും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 1410 പോളിംഗ് ബൂത്തുകളിലും മാര്‍ച്ച് ഒന്‍പതിന് രാവിലെ ഒന്‍പതുമുതല്‍ അഞ്ചുവരെ വോട്ടര്‍പട്ടിക പ്രദര്‍ശിപ്പിക്കും. ബൂത്ത്തല ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്താനും പേര്, വയസ്, ബൂത്ത് തുടങ്ങി പട്ടികയിലെ വിവരങ്ങളില്‍ പിശകുകളുണ്ടെങ്കില്‍ തിരുത്താനും പുതിയതായി പേര് ചേര്‍ക്കാനും പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത്കുമാര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത അര്‍ഹരായ വ്യക്തികള്‍ക്ക് ംംം.രലീ.സലൃമഹമ. ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയോ അക്ഷയ സെന്ററുകള്‍വഴിയോ താലൂക്ക് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ സഹായ കേന്ദ്രങ്ങളിലെത്തിയോ പേര് ചേര്‍ക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങക്കുശേഷം മാര്‍ച്ച് ഒന്‍പതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.