ന്യൂദല്‍ഹി: ബിജെപിയുടെ കേന്ദ്രകമ്മറ്റി ഓഫീസിനു നേരെ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയ ശേഷം അനുമതിയില്ലാതെ വാഹനറാലി നടത്തിയ കേസില്‍ ഗുജറാത്ത് പോലീസ് അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ദല്‍ഹിയില്‍ എഎപിക്കാര് അഴിഞ്ഞാടിയത്.
പ്രകടനമായെത്തിയ ആംആദ്മി പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിനു നേരെ കല്ലേറ് നടത്തി. വടികളും പാര്‍ട്ടി ആസ്ഥാനത്തേക്ക് എറിഞ്ഞു. ഒരു മണിക്കൂറോളം പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയ എഎപിക്കാരെ തടയാന്‍ പോലീസ് തയ്യാറായില്ല. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും പാര്‍ട്ടി ഓഫീസിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന അര്‍ദ്ധസൈനികവിഭാഗത്തിന്റെ ഔട് പോസ്റ്റിനു നേരെയും ജലപീരങ്കി ഉപയോഗിച്ച ദല്‍ഹി പോലീസിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: