തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസിന് നല്കിയ ഉറപ്പുപാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി ആന്റണി രാജു.
ഉറപ്പ് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്തിനാണ് മുന്നണിയില്‍ തുടരുന്നതെന്നും മലയോര ജനതയെ തൃപ്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന കാര്യം തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: