ന്യൂദല്‍ഹി: പ്രമുഖ മലയാളി മാധ്യമ പ്രവര്‍ത്തക അനിതാ പ്രതാപ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ എറണാകുളം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
ദല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസിലാണ് അനിത പത്ര പ്രവര്‍ത്തന ജീവിതത്തിന് തുടക്കമിടുന്നത്. ഇന്ത്യാ ടുഡേ, ടൈം തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളിലും അനിത പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി.എന്‍.എന്‍. ചാനലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായും അനിത പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ എല്‍.ടി.ടി.ഇയുടെ ഒളികേന്ദ്രത്തിലെത്തി വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കോട്ടയം ജില്ലയിലെ വാരപ്പെട്ടി കെ.ജെ. സൈമണിന്റെയും നാന്‍സിയുടേയും മകളാണ് അന്‍പത്തഞ്ചുകാരിയായ അനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: