ചെന്നൈ: ആറന്മുള വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് നോട്ടീസ്. എന്‍വിറോ കെയര്‍ ഇന്ത്യ ലിമിറ്റഡിനാണ് ഹരിത ട്രിബ്യൂണല്‍ നോട്ടീസ് അയച്ചത്.
വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ചെന്നൈ ഹരിത ട്രിബ്യൂണലില്‍ വന്ന പുതിയ ഹര്‍ജിയിലാണ് മധുരയിലെ എന്‍വിറോ കെയര്‍ ഇന്ത്യ ലിമിറ്റഡിന് ട്രിബ്യൂണല്‍ നോട്ടീസയച്ചത്. കെ കെ റോയ്സണാണ് ഹര്‍ജി നല്‍കിയത്.
ഏജന്‍സിക്ക് വിമാനത്താവളത്തിന് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള അംഗീകാരമോ യോഗ്യതയോ ഇല്ലെന്നും താപനിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പാരിസ്ഥിതിക ആഘാതപഠനം നടത്താനുള്ള അംഗീകാരം മാത്രമേ കമ്പനിക്കുള്ളുവെന്ന് ഹര്ജിക്കാരന് വാദിച്ചു.
വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ഹരിത ട്രിബ്യൂണല്‍ എന്‍വിറോ കെയര്‍ ഇന്ത്യാ ലിമിറ്റഡിന് നോട്ടീസയക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കപ്പെട്ടാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് വിമാനത്താവള പദ്ധതിക്ക് ലഭിച്ച അനുമതി റദ്ദാകുമെന്ന സുപ്രധാന നിരീക്ഷണവും ചെന്നൈ ട്രിബ്യൂണല്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: