മുന്നായരീശ്വരണ്റ്റെ അനുഗ്രഹം തേടി സുരേന്ദ്രന്‍

Thursday 6 March 2014 9:12 pm IST

രാജപുരം: തെരഞ്ഞെടുപ്പു വിജയത്തിനു മുന്നോടിയായി മുന്നായരീശ്വരണ്റ്റെ അനുഗ്രഹം തേടി ബിജെപി കാസര്‍കോട്‌ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ മഞ്ഞടുക്കം ശ്രീതുളുര്‍വ്വനത്ത്‌ ഭഗവതി ക്ഷേത്രത്തിലെത്തി. ഇന്നലെ ഉച്ചയോടുകൂടിയാണ്‌ സുരേന്ദ്രന്‍ ക്ഷേത്രസന്നിധിയിലെത്തിയത്‌. ക്ഷേത്രനടയില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം മുന്നായരീശ്വരനോട്‌ പ്രസാദം ഏറ്റുവാങ്ങി. തുടര്‍ന്ന്‌ കാട്ടൂറ്‍ തറവാട്ടിലെത്തി തറവാട്ട്‌ കാരണവരായ കാട്ടൂറ്‍ തമ്പാന്‍ നായരെ കണ്ടു. തെരഞ്ഞെടുപ്പ്‌ പ്രചരണം ഔദ്യോഗികമായി തുടങ്ങാനിരിക്കെ ദൈവാനുഗ്രഹത്തിനും വോട്ടര്‍മാരെ കാണുന്നതിനുമായാണ്‌ ജില്ലയിലെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെത്തിയതെന്ന്‌ കെ.സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ചാ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എസ്‌.കെ.കുട്ടന്‍, കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡണ്റ്റ്‌ ഇ.കൃഷ്ണന്‍, കെ.കെ.വേണുഗോപാല്‍, രവി പുല്ലുമല, എം.കെ.സുരേഷ്‌, കുമാരന്‍ മാട്ടക്കുന്ന്‌ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.