നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞുമുഹമ്മദ് (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 400 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
മലേഷ്യയില്‍ നിന്ന് വന്ന എയര്‍ഏഷ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: