പാക്ക് അതിര്‍ത്തിയില്‍ നിന്ന് ആയുധങ്ങളുമായി ആറ് പേര്‍ പിടിയില്‍

Friday 7 March 2014 1:56 pm IST

അട്ടാരി( അമൃത്‌സര്‍): ബന്ധുക്കളെ കാണാന്‍ പാക്കിസ്ഥാനില്‍ പോയ ശേഷം അവിടെ നിന്ന് മടങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശികളെ ആയുധങ്ങളുമായി പിടികൂടി. രണ്ട് സ്ത്രീകളുള്‍പ്പടെ ആറ് പേരാണ് പിടിയിലായത്. കസ്റ്റംസ് ഓഫീസറുമാര്‍ അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 11 തോക്കുകളും 22 മാസികകളും പിടിച്ചെടുത്തിട്ടുണ്ട്. ഇറച്ചി നുറുക്കുന്ന മിഷനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. സംജോതാ എക്‌സ്പ്രസിലാണ് ഇവര്‍ പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയത്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.