എആര്‍എഫ്എസ്‌സി ബാങ്കിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

Friday 7 March 2014 9:34 pm IST

പള്ളിക്കത്തോട്: ആനിക്കാട് റീജിയണല്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്കിലേക്ക് ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഈ ബാങ്കിലെ ജീവനക്കാരനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അനീഷിന്റെ നേതൃത്വത്തില്‍ പള്ളിക്കത്തോട്ടില്‍ രാഷ്ട്രീയ സംഘടനകള്‍ക്കും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ പ്രതിഷേധിച്ച് അനീഷിനെ ബാങ്കില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പട്ടികജാതിക്കാരിയായ വനിതയെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞതിന് ഇയാള്‍ക്കെതിരെ പള്ളിക്കത്തോട് പോലീസ്് സ്‌റ്റേഷനില്‍ നിലവിലുണ്ട്. പള്ളിക്കത്തോട് പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ അണിചേരുന്നതില്‍ അസ്വസ്ഥതയോടെ ഡിവൈഎഫ്‌ഐ-സിപിഎം നേതൃത്വം പള്ളിക്കത്തോടിന്റെ പല ഭാഗങ്ങളിലും അക്രമം അഴിച്ചുവിടുകയാണ്. നാട്ടുകാരുടെ ശമ്പളം പറ്റി സഹകാരികള്‍ക്കെതിരെ അക്രമത്തിന് നേതൃത്വം നല്‍കുന്ന അനീഷിനെ പുറത്താക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ അജയ്കുമാര്‍ അധ്യഷതവഹിച്ച യോഗത്തില്‍ ബിജെപി യുവമോര്‍ച്ച നേതാക്കളായ ജി. മഞ്ജിത്, ആല്‍ബിന്‍ തങ്കച്ചന്‍, ഇ.എംഗോപാലകൃഷ്ണന്‍, എസ്. അജിത്, ആദര്‍ശ് കെ.ആര്‍, റജി പത്മനാഭന്‍, രാജേഷ് മുക്കിലിക്കാട്ട്, രോഹിത് പുളിക്കല്‍, എം.കെ ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.