ശതാബ്ദി ആഘോഷം

Friday 7 March 2014 9:36 pm IST

ചങ്ങനാശ്ശേരി: പെരുന്ന വെസ്റ്റ് ഗവ.യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10 ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ചലച്ചിത്ര അക്കാദമി അംഗം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. 2 മണിക്ക് പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. നാളെ രണ്ടിന് പൊതുസമ്മേളനം കേന്ദ്ര തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷതവഹിക്കും. നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സ്മിതാ ജയകുമാര്‍ നിര്‍വ്വഹിക്കും. ഹരികുമാര്‍ കോയിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളില്‍ നിന്നും വിരമിച്ച ഗുരുശ്രേഷ്ഠരെയും വിവിധ മണ്ഡലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.