ഓണാഘോഷത്തോട്‌ അനുബന്ധിച്ച്‌ നഗരത്തില്‍ നടന്ന പരിശോധനയില്‍ 60 പേര്‍ പിടിയില്‍

Saturday 10 September 2011 11:55 pm IST

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച്‌ നഗരത്തിലെ തിരക്കേറിയ രണ്ട്‌ മാളുകള്‍, കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റ്‌ , റെയില്‍വേ സ്റ്റേഷനുകള്‍, മറൈന്‍ഡ്രൈവ്‌ നടപ്പാതകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങില്‍ നിന്നായി സ്ത്രീകളെ ശല്യപ്പെടുത്തി 60-ഓളം പേരെ സിറ്റിപോലീസ്‌ കമ്മീഷണറുടെ കീഴിലുള്ള വനിതാഷോഡോ പോലീസിന്റെ നേതൃത്വത്തില്‍ പിടികുടി. ഓണാഘോഷത്തിന്റെ തിരക്ക്‌ മുതലെടുത്ത്‌ പ്രൈവറ്റ്‌ ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത 10 പേരെയും ഓണാഷോത്തോടനുബന്ധിച്ച്‌ സ്പെഷല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേശിന്റെ നേതൃത്വത്തില്‍ 4 എസ്‌ഐ മാരുടെ ചുമതലയില്‍ 100 പോലീസുകാരെയും 50 വനിതാപോലീസുകാരെയും ഉള്‍പ്പെടുത്തി നാലു പ്രത്യേക സംഘങ്ങളായി തിരിച്ചിരുന്നു. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ യാത്ര ചെയ്ത 10 പേരെയും, പൊതുസ്ഥലത്ത്‌ സ്ത്രീകളുടെ ഫോട്ടോ എടുത്ത 2 അന്യസംസ്ഥാനക്കാരെയും, തീയേറ്ററുകളിലേക്ക്‌ സ്ത്രീകളെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി ശല്യം ചെയ്യാന്‍ ശ്രമിച്ച 15 പൂവാലന്‍മാരെയും ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയിട്ടുണ്ട്‌. പൊതു സ്ഥലത്ത്‌ മദ്യപിച്ച 280 പേരെയും സംശയാസ്പദമായി കാണപ്പെട്ട 20 പേരെയും ഷാഡോ പോലീസ്‌ ഒരാഴ്ചക്കുള്ളില്‍ പിടികൂടി. ലൈസന്‍സ്‌ ഇല്ലാതെ അന്യസംസ്ഥാന ആളുകള്‍ ഓടിച്ചിരുന്ന ഓട്ടോയും, അമിത ചാര്‍ജ്ജ്‌ ഈടാക്കിയതും, മീറ്ററില്ലാതയും, ഓട്ടംപോകാന്‍ വിസമ്മതിച്ച ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 180 ഓളം കേസുകള്‍ ഈ ഒരാഴ്ചക്കുള്ളില്‍ ഷാഡോപോലീസ്‌ പിടികൂടിയിട്ടുണ്ട്‌. സിനിമാതീയറ്ററില്‍ സിനിമ കാണുവാനായി വന്ന പുരുഷന്മാരെ അനാശാസ്യത്തിന്‌ പ്രേരിപ്പിച്ച സ്ത്രീയെയും പത്മ തീയറ്ററിനു സമീപം നഗ്നത പ്രദര്‍ശനം നടത്തിയ വിരുതനെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വില്‍പന നടത്തുന്ന വഴിയോര കച്ചവടക്കാരെയും, ഭീഷണിപ്പെടുത്തി പണം പിടികൂടുന്ന സംഘങ്ങളേയും, മയക്കുമരുന്ന്‌ സംഘങ്ങളേയും, അനധികൃത മദ്യവില്‍പ്പനക്കാര്‍ക്കെതിരെയും, പോക്കറ്റടിക്കാരെയും, മറ്റ്‌ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടവരെയും, മറ്റ്‌ സാമൂഹ്യ വിരുദ്ധരെയും പരിശോധിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്നും സിറ്റിപോലീസ്‌ കമ്മീഷണര്‍ അറിയിച്ചു. തിരക്കേറിയ ഷോപ്പിങ്ങ്‌ മാളുകളിലും, പാര്‍ക്കുകളിലും, ബസ്സ്റ്റോപ്പുകളിലും എല്ലാം സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെയും തല്‍സമയം കര്‍ശന നടപടിസ്വീകരിക്കുമെന്നും ഇതിനായി എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന്‌ വനിതാ ഷഡോപോലീസുകാരെ വിന്യസിച്ചിട്ടുള്ളതായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതും, 24 മണിക്കുറും, നിരീക്ഷിച്ച്‌ ജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തിയതായും, കൂടാതെ പണം വിതറി ബാഗ്‌ തട്ടിയെടുക്കുന്ന സംഘത്തെയും, മാലിന്യം ദേഹത്ത്‌ തെറിപ്പിച്ച്‌ മാലിന്യം കഴുകികളയാന്‍ പോകുന്ന സമയം പണമടങ്ങിയ ബാഗ്‌ കൈക്കലാക്കുന്ന സംഘങ്ങളെ കുറിച്ച്‌ ജനങ്ങള്‍ ജാഗരുകരായി ഇരിക്കണമെന്ന്‌ സിറ്റിപോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്ത്‌ കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.