ഇന്‍ഡിഗോ വിമാനത്തില്‍ തീപിടുത്തം; ആളപായമില്ല

Saturday 8 March 2014 2:39 pm IST

കാഠ്മണ്ഡു: ഇന്‍ഡിഗോ വിമാനത്തില്‍ തീപിടുത്തം. ആളപായമൊന്നും ഉണ്ടായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍(ടിഐഎ) വിമാനമിറക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. 174 യാത്രക്കാരുമായി വിമാനം സുരക്ഷിതമായിട്ടാണ് താഴെയിറങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തീപിടുത്തമുണ്ടാകുകയായിരുന്നു. തീപിടുത്തം നിയന്ത്രിക്കാനായെന്ന് ടിഐഎയുടെ ജനറല്‍ മാനേജര്‍ റിഷികേഷ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാഠ്മഡുവില്‍ കഴിഞ്ഞ ദിവസം മറ്റൊരു വിമാനത്തിനും സമാനമായ രീതിയില്‍ അപകടം സംഭവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.