എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Friday 24 June 2011 5:21 pm IST

തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ എസ്‌എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ നിയമസഭാ മന്ദിരത്തിന്‌ കുറച്ചകലെ വെച്ച്‌ പോലീസ്‌ തടയുകയായിരുന്നു.
ഒരു പ്രകോപനവുമില്ലാതെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന്‌ നേരെ കല്ലെറിറിയുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. കല്ലേറിലും ലാത്തിചാര്‍ജിലും നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
അര മണിക്കൂറോളം നിയമസഭാ മന്ദിരത്തിനും യൂണിവേഴ്സിറ്റി കോളേജിനും സമീപം സംഘര്‍ഷാവസ്ഥ നിലനിന്നു. സ്ഥലത്തെത്തിയ പോലീസ്‌ കമ്മീഷ്ണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സ്ഥിതി ശാന്തമായത്‌.