ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ 194 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങി. അമ്മയും മകനും മത്സരരംഗത്തുണ്ട്. അമ്മ സോണിയാ റായ്ബറേലിയിലും മകന് രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കും. ഐടി വിദഗ്ദ്ധന് നന്ദന് നിലേകാനി, ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.
ഒട്ടേറെ പുതുമുഖങ്ങളുള്ള പട്ടികയില്‍ 35 ശതമാനം പേരും 50 വയസില്‍ താഴെയുള്ളവരാണെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
ഭോജ്പുരി സിനിമാ താരം രവി കിഷേന്‍, ഒറിയാ സിനിമാ താരം അപരാജിത മൊഹന്തി, ബിജയ് മൊഹന്തി എന്നിവരും പട്ടികയിലുണ്ട്. പണ്ഡിറ്റ് നെഹ്രു മത്സരിച്ച ഫഒല്പുര് (യുപി) മണ്ഡലത്തിലാണ് കൈഫ് മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: