അജ്ഞത

Sunday 9 March 2014 7:14 pm IST

തമോഗുണശക്തികളേ, കൃത്യകകളേ, നിങ്ങളെല്ലാവരും ഈ ഭൂമണ്ഡലത്തില്‍ നിന്നും നിങ്ങളുടെ ലോകത്തിലേക്ക്‌ തിരിച്ചുപോവുക. അവിടുത്തെ നാമധേയത്തില്‍ ജീവിക്കുന്നവരെ നിങ്ങള്‍ മോഹിപ്പിക്കരുത്‌. വഴിതെറ്റിക്കരുത്‌. ഇത്‌ അവിടുത്തെ ഇച്ഛ. ഈശ്വരന്റെ കല്‍പ്പന ഇത്‌ അവന്റെ ആജ്ഞ. മനുഷ്യമനസ്സുകളെ മോഹിപ്പിച്ചുകൊണ്ട്‌ ലോകത്തെയും ധര്‍മത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ പ്രാപ്തരാണോ? നിങ്ങള്‍ അതില്‍ വിജയിച്ചാല്‍, ഈ ഭൂമണ്ഡലം അഴിഞ്ഞുപോയാല്‍ നിങ്ങള്‍ക്കിവിടെ സ്ഥാനമുണ്ടോ?
ഇത്‌ കാലത്തിന്റെ ആജ്ഞാപനം. കാലത്തിന്റെ ഗതിയറിയാതെ നിങ്ങള്‍ എന്തിന്‌ വട്ടം ചുറ്റുന്നു. നിങ്ങളെ അഴിച്ചുവിടാന്‍ തഥാതന്‍ ആഗ്രഹിക്കുന്നില്ല. തഥാതന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായികളായി ധര്‍മത്തിന്റെ രക്ഷകനാകാന്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു. എത്രയോ കാലങ്ങളായി നിങ്ങളുടെ പീഡനങ്ങളിലൂടെ കടന്നുവന്നവനാണ്‌ തഥാതന്‍. നിങ്ങളെ എല്ലാവരെയും എനിക്ക്‌ നല്ലവണ്ണം അറിയാം. ഏതേത്‌ ലോകത്ത്‌ ഏതേത്‌ ശക്തികള്‍ വന്ന്‌ കീഴടക്കിയെന്നും അറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ്‌ തഥാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നത്‌. തഥാതനെ ആശ്രയിച്ച മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിങ്ങള്‍ രക്ഷകന്മാരായി തീര്‍ന്ന്‌ അവന്റെ ധര്‍മത്തെ ഈ ലോകത്ത്‌ കൊണ്ടുവരാന്‍ സഹായിക്കുക. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.