കേജ്‌രിവാളിനെതിരെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്‌ പരാതി

Sunday 9 March 2014 7:28 pm IST

അഹമ്മദാബാദ്‌: എഎപി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളിനെതിരെ ഗുജറാത്ത്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരാതി നല്‍കി. നരേന്ദ്രമോദിക്കെതിരെയുള്ള പരാമര്‍ശമാണ്‌ കാരണം.
മോദി മൂന്നുവട്ടം നിയമസഭയില്‍ ജയിച്ചത്‌ എതിരാളികളെ കൊന്നൊടുക്കിയോ വിലയ്ക്കെടുത്തോ ആണെന്ന്‌ കേജ്‌രിവാള്‍ പ്രസംഗിച്ചതിനെതിരെയാണ്‌ കേസ്‌. പരാമര്‍ശം പാര്‍ലമെന്റ്‌ മര്യാദക്ക്‌ വിരുദ്ധമാണെന്ന്‌ കാണിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആര്‍.സി.ഫാല്‍ഗുവാണ്‌ പരാതിപ്പെട്ടിരിക്കുന്നത്‌. പരാതിയില്‍ ഐപിസി വകുപ്പു പ്രകാരം കേസെടുക്കാനുള്ള കാരണങ്ങളും വിശദീകരിച്ചിട്ടുണ്ട്‌. പ്രസംഗത്തിന്റെ സിഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.