പാറമട: പ്രതിഷേധം ഉയരുന്നു

Sunday 9 March 2014 9:34 pm IST

രാമപുരം: കോട്ടമല നെടുമല പ്രദേശങ്ങളില്‍ വന്‍പാറമടയും ക്രഷര്‍ യൂണിറ്റുകളും സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോട്ടമല, നെടുമല, കുറിഞ്ഞികൂമ്പന്‍, കരുവന്‍ കുന്ന്, മഞ്ചേലിമല തുടങ്ങിയ അഞ്ചുവന്‍ മലകള്‍ തച്ചുതകര്‍ത്തുകൊണ്ട് നാലു പാറമടകളും നാലു ക്രഷര്‍ യൂണിറ്റുകളും ആരംഭിക്കുന്നതിനാണഅ എറണാകുളം ജില്ലക്കാരായ പാറമട മാഫിയയുടെ ഗൂഢനീക്കങ്ങള്‍ നടക്കുന്നത്. സാമൂഹികവും സാംസ്‌കാരികവും ചരിത്രപരമായും വളരെ പ്രാധാന്യമുള്ള ഈ കൂറ്റന്‍ മലകള്‍ പ്രദേശത്തെ കാലാവസ്ഥയെ തന്നെ നിയന്ത്രിക്കുകയും വംശനാശ ഭീഷണി നേരിട്ടുന്ന നിരവധി ജീവികളുടെ ആവാസകേന്ദ്രവും അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ കലവറയും ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങല്‍ ഇടതൂര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഈ മലനിരകള്‍ കൊടുംവേനലിലും വറ്റാത്ത നിരവധി നീരൊഴുക്കുകളുടെ ഉത്ഭവസ്ഥാനവുമാണ്. ഈ പ്രദേശത്ത് കോളനി ഉള്‍പ്പെടെ നിരവധി വീടുകളും ആയിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന മൂന്നു കുടിവെള്ളപദ്ധതികളുമാണുള്ളത്. ഈ വന്‍മലകള്‍ തകര്‍ക്കപ്പെടുന്നതോടെ രാമപുരത്തെ ജനജീവിതത്തിന്റെ സമസ്ത മേഖലകളും തച്ചുതകര്‍ക്കപ്പെടുമെന്ന് ജനങ്ങള്‍ ആശങ്കയിലാണ്. വന്‍ പാറമട മാഫിയയ്ക്ക് എല്ലാ വിധത്തിലുള്ള ഒത്താശയും ചെയ്തുകൊടുക്കുന്നത് ഭരണതലത്തില്‍ വന്‍ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയ നേതാക്കന്മാരാണ് എന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.