നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട.
ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും അര കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. റിബണ്‍ രൂപത്തിലാണ് സ്വര്‍ണം കൊണ്ട് വന്നത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ റിബണ്‍ രൂപത്തില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണം ദമ്പതികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. വിമാനതാവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയതിനാല്‍ പലരും സ്വര്‍ണം കൊണ്ടുവരുന്നതിന് തയ്യാറാവുന്നില്ല.
ഇതേ തുടര്‍ന്ന് കൂടുതല്‍ പ്രതിഫലം നല്‍കിയാണ് പലരേയും ഇതിന് പ്രേരിപ്പിക്കുന്നത്. ചിലരോടെല്ലാം സ്വര്‍ണമാണെന്ന് വെളിപ്പെടുത്താതെയാണ് മറ്റ് ചില സാധനങ്ങളുടെ രൂപത്തില്‍ സ്വര്‍ണം കൊടുത്തു വിടുന്നത്.
റിബണ്‍ രൂപത്തിലും ദ്രാവകരൂപത്തിലും സ്പൂണ്‍ രൂപത്തിലുമായി കൊണ്ടുവരുന്നതിന് ദുബൈയില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം തയ്യാറാക്കി വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: