മുംബൈ: ഓഹരി വിപണികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്സ് 86 പോയിന്റ് ഉയര്‍ന്ന് 22,005ലെത്തി. പിന്നീട് 43 പോയിന്റ് താഴ്ന്ന സെന്‍സെക്സ് 21,878ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 6,548. 75 വരെ ഉയര്‍ന്ന നിഫ്റ്റി 6,487.35ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപണികള്‍ കരുത്താര്‍ജിച്ചിരിക്കുന്നത്.
വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നത് വിപണിയിലെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ആക്സിസ് ബാങ്ക്, ബിഎച്ച്ഇഎല്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, റിലയന്‍സ്, മാരുതി സുസുക്കി എന്നിവ നേട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: