സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് അനുമോദനം

Monday 10 March 2014 9:31 pm IST

കറുകച്ചാല്‍: കിണറ്റില്‍ മുങ്ങിത്താണ ആറുവയസുകാരന്‍ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് അനുമോദനം. 12ന് 1.30ന് അമ്പലത്തിനാംകുഴി സിഎംഎസ് എല്‍പി സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ പുന്നവേലി വിജയാഭവനില്‍ വിജയന്‍ - തങ്കമണി ദമ്പതികളുടെ മൂന്നാംക്ലാസുകാരി ആദിത്യ വിജയനെയാണ് അനുമോദിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആദിത്യയുടെ വീടിനടുത്ത പുരയിടത്തില്‍ ആടിനെ തീറ്റാനായി മൂത്ത സഹോദരന്‍ പതിനൊന്നു വയസുള്ള ആര്‍ദ്ര വിജയനും ഇളയസഹോദരന്‍ ആരോമല്‍ വിജയനുമൊപ്പം പോയപ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ആരോമല്‍ വീണത്. സംഭവം കണ്ടയുടനെ മൂത്തയാള്‍ അലറിക്കരഞ്ഞ് വീട്ടുകാരെ അറിയിക്കാന്‍ ഓടി. ഉടന്‍തന്നെ ആടിനെ കിണറിനോടു ചേര്‍ത്തു നിര്‍ത്തി കയറിന്റെ ഒരു ഭാഗം കിണറ്റിലേക്കിട്ട് ആരോമലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഓടിക്കൂടിയവര്‍ ആദിത്യ സഹോദരനെ വലി ച്ചു കയറ്റുന്നതാണു കണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.