ബിഎംഎസ് കളക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി

Monday 10 March 2014 9:36 pm IST

കോട്ടയം: വിവിധആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ.രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാഭാരവാഹികളായ കെ.എം.ഗോപി, വി.കുട്ടികൃഷ്ണന്‍, വി.എസ്.പ്രസാദ്, ജയാശ്രീധരന്‍, കെ.പി.സുരേഷ്, എ.പി.കൊച്ചുമോന്‍, പി.കെ.സുരേഷ്, ടി.പി.ശ്രീകല, എന്‍.എം.രാധാകൃഷ്ണന്‍, നളിനാക്ഷന്‍ നായര്‍, പി.എസ്.സന്തോഷ് തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. കോട്ടയം മേഖലാ സെക്രട്ടറി മനോജ് മാധവന്‍ സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്കുശേഷം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുവാനുള്ള നിവേദനം നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.