നഗര വികസന പദ്ധതിയില്‍പ്പെടുത്തി നാല്‌ നഗരങ്ങളില്‍ വൈദ്യുതീകരണം നടത്തും

Sunday 11 September 2011 7:34 pm IST

കാഞ്ഞങ്ങാട്‌: നഗരവികസന പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ കാസര്‍കോട്‌, കാഞ്ഞങ്ങാട്‌, നീലേശ്വരം, തൃക്കരിപ്പൂറ്‍ എന്നീ നഗരങ്ങളില്‍ വൈദ്യൂതീകരണം പൂര്‍ണ്ണമാക്കുമെന്ന്‌ കേന്ദ്ര നഗര വികസന ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഗസ്റ്റ്‌ ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്‌, കാഞ്ഞങ്ങാട്‌ നഗരസഭകളില്‍ ഇതിനനുവദിച്ചിരുന്ന പണം നല്‍കാത്തതിനാല്‍ പണി പാതിവഴിയിലാണ്‌. ഇത്‌ പൂര്‍ണ്ണമാക്കാന്‍ ആവശ്യമായ ഫണ്ട്‌ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.